അകമേ നിന്നെ
അണിയുമ്പോള്‍
ചന്തമുണ്ടെന്ന്
എല്ലാവരും പറയും.
അണിയാനിഷ്ടമുള്ള വേഷം
അണിയുമ്പോള്‍
വൈരൂപ്യം
മാഞ്ഞു പോകുന്നുണ്ടാകും.
ചുളിവില്ലാത്ത
ഒറ്റ വസ്ത്രം പോലെ
ഉണര്‍വ്വിലെപ്പോഴും
നിന്നെ അണിയും.
അണിഞ്ഞിരിക്കുമ്പോള്‍
പൂമ്പാറ്റച്ചിറകുകള്‍ വരും;
നിറയെ മധുരിക്കുന്ന
ഒരു പൂ മാത്രം
ഓര്‍മ്മയില്‍ നിറയും.
സൂര്യോദയത്തില്‍
ധ്രുവ ഹിമം പോലെ
ഒഴുകിപ്പരക്കും....
പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍
ആരിതെന്ന്
ചിറകുയര്‍ത്തും.
അടയാളമില്ലാതെ
അപ്പോഴും
അലിഞ്ഞു മായും.
അകമേ നാം
അണിയുമ്പോള്‍
ഒരു പുഴ
അണിഞ്ഞൊഴുകുന്നുണ്ടാകും.
ബുധനാഴ്‌ച, ഫെബ്രുവരി 1
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)