തിങ്കളാഴ്‌ച, ഏപ്രിൽ 19

മരണത്തോട് പറഞ്ഞത്


ആരും കൂട്ടിനില്ലാത്തവനെന്നു പുലഭ്യം പറഞ്ഞാലും
ഞാന്‍ കേള്‍ക്കുന്നുണ്ട് സംഗീതം

ഇനിയും മടങ്ങി പോകാനാകില്ലെന്ന് നീ പരിഭവിക്കുമ്പോള്‍
ഇരുട്ടുമുറിയിലിരുന്നു ഞാന്‍ കവിത എഴുതുന്നു .

എനിക്ക് മരിക്കാന്‍ വയ്യെന്ന്
ദൈവത്തോട് പോലും ഞാന്‍ പറഞ്ഞിട്ടുണ്ട്

മരണമേ നീ തൊടുന്നത് ; പിന്നീടു -
എന്റെ നിഴല്‍ പോലെ ഭൂമിയില്‍ പറ്റിച്ചേര്‍ന്നു കിടക്കുമ്പോള്‍
പുഴപോലെ ഒഴുകുന്നുണ്ട് എന്നില്‍

പലവട്ടവും ഞാന്‍ നിന്നെ മടക്കി അയച്ചു
ഇനി വന്നാല്‍
വഴി തെറ്റി പോയെന്നു പരിഹസിക്കും ഞാന്‍ .