വ്യാഴാഴ്‌ച, ഓഗസ്റ്റ് 20

ആകാശം നോക്കി

ആകാശം കാണും നേരം
അമ്മയെ കാണും പോലെ
നക്ഷത്രമെണ്ണിത്തീര്‍ക്കാന്‍
സങ്കടം വിരലില്ല .

അമ്പിളിമാമന്‍ എന്തേ
പിന്നാലെ കൂടുന്നിപ്പോള്‍
അമ്മയെപ്പോലെതന്നെ
വഴിയില്‍ കൂടെ പായാന്‍..

ടോര്‍ ച്ചൊന്നു തെളിക്കുമോ-
ആകാശത്തിരുട്ടിലേ;-
ക്കൊളിച്ചു കളിക്കുന്നു
കുറുമ്പന്‍, പിടിച്ചോളാം.

കണ്ണുകള്‍ കഴച്ചാലും
സാറ്റ്‌ അടിക്കാതെയിനി
വീട്ടിലെക്കില്ലേയില്ല
കൂട്ടാരുമില്ലെങ്കിലും .

ആകാശം നോക്കി,ക്കുത്തി-
യിരിപ്പ് സദാനേരം
വെളിച്ചം തരേണമേ
ഇരുളിന്‍ കയം കാണാന്‍.

8 അഭിപ്രായങ്ങൾ:

  1. നല്ല താളം
    വായിക്കാന്‍ നല്ല രസമുണ്ട്...
    ഇനിയും എഴുതുക

    മറുപടിഇല്ലാതാക്കൂ
  2. വൃത്ത വളയത്തിന്‍
    വെളിയിലെത്തിയ
    വെളിച്ചം (അച്ചടി മഷി)
    കാണാത്തത് എന്‍റെ കവിത .
    താങ്കളുടെതോ ?

    മറുപടിഇല്ലാതാക്കൂ
  3. ഓര്‍മകളുടെ താളം നിറഞ്ഞ വരികള്‍
    ആശംസകള്‍ .
    ഇനിയും തുടരൂ.

    മറുപടിഇല്ലാതാക്കൂ
  4. നിന്നെ ബ്ലോഗില്‍ കാണുന്നത് വലിയ സന്തോഷം.
    മിടിച്ചുകൊണ്ടിരിക്കട്ടെ ഇവിടം...

    മറുപടിഇല്ലാതാക്കൂ