കുട്ടിക്കാലത്ത്
പള്ളിക്കുന്ന് കേറുമ്പോള്‍
മുട്ട് മടങ്ങി
താളം
തെറ്റിയതോര്‍മ്മയുണ്ട് .
അന്നുമുതല്‍
അവതാളത്തില്‍
എന്നെപ്പോലെ -
നടക്കാന്‍ തുടങ്ങി ;
താളം തെറ്റി
സൂര്യനിലേക്ക് പറക്കുന്ന
അപ്പൂപ്പന്‍ താടി പോലെ .
പിന്നീട്
നടന്ന വഴികളൊന്നും
മറന്നിട്ടില്ല.
ഓര്‍മ്മകള്‍ക്കേ അറിയൂ
കനമില്ലാത്ത
ഈ നടത്തം .
ഞായറാഴ്‌ച, ഒക്‌ടോബർ 4
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സ്റ്റീഫാ,
മറുപടിഇല്ലാതാക്കൂഓര്മ്മയുണ്ടോ എന്നറിയില്ല. ഇതു, ജിനോയ്. പണ്ട് ക്രൈസ്റ്റ് കോളേജില്‍ ഞാന്‍ പ്രീഡിഗ്രീയും, നിങ്ങള്‍ കണക്കു ഡിഗ്രിയുമായി ഒരു കാലമുണ്ടായിരുന്നു. സ്റ്റീഫനെ, ഒരുപാടുകാലം ഞാന്‍ തപ്പി നടന്നു.
കൂടുതല്‍ വിശേഷങ്ങള്‍ മെയില്‍ വഴി. എഴുതുമോ?
jinoyjose@gmail.com
മനോഹരമായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂKumaran, Jenshia nandi
മറുപടിഇല്ലാതാക്കൂപിന്നീട്
മറുപടിഇല്ലാതാക്കൂനടന്ന വഴികളൊന്നും
മറന്നിട്ടില്ല.
വഴി മാത്രമല്ല
കാലില്‍ പറ്റിയ മണ്ണും ഓര്‍ക്കണം
നമ്മള്‍ കവികള്‍ക്ക് മാത്രമേ ഇതിനൊക്കെ നേരം കാണൂ
(അല്പം അഹങ്കാരത്തോടെ )
nandi shyju...
മറുപടിഇല്ലാതാക്കൂ