ഞായറാഴ്‌ച, സെപ്റ്റംബർ 27

തൃശ്ശൂരിലേക്കുള്ള വഴി

മഴ ജനലടച്ച ബസ്സുപോലെ യാത്രക്കാരന്‍റെ ഹൃദയം.

സഹയാത്രക്കാരാ
മഴയിലേക്ക്‌ നെഞ്ച് തുറന്നുവെയ്ക്കുക
സ്നേഹത്തിന്‍റെ സമ്മതം കൊണ്ടു
ഇത്തിരി നേരം നനഞ്ഞിരിക്കാം .

മഴയുടെ ആത്മാവിലേക്ക്
ഒരു എത്തി നോട്ടം
ഭൂമിയുടെ വിശുദ്ധിയിലേക്കു
മഴ നൂലില്‍ ഒരു ഊഞ്ഞാല്‍ ആട്ടം .

ഒരു തുള്ളി ഇരു തുള്ളി
നിന്‍റെ കണ്ണേറുപോലെ
മഴയുടെ കുസൃതി .

2

ആകാശ വൃക്ഷങ്ങളുടെ വിരഹദൂതുമായി ഇലകള്‍
ഇല ഞരമ്പുകളുടെ ലിപി വായിക്കാന്‍
പ്രണയത്തിന്‍റെ വ്യാകരണം

ഭൂമിയേക്കാള്‍ പ്രണയാതുരനായി യാത്രക്കാരന്‍
സ്നേഹത്തിന്‍റെ വൃക്ഷ ഛായയില്‍ പ്രണയിനിയുടെ ഉടല്‍
മഞ്ഞച്ച മുരിങ്ങയിലയില്‍ പ്രണയത്തിന്‍റെ വെളിപാട്‌.

3

പൂക്കാലങ്ങളുടെ വാത്സല്യത്താല്‍
പ്രണയത്തിന്‍റെ ഇതളുകള്‍ കൊഴിഞ്ഞു പോകില്ലെന്നും
വിരഹ വിശുദ്ധിയാര്‍ന്ന മൗനത്തിന്‍റെ സാന്ദ്രതയില്‍
തുളസിക്കതിരായി പുനര്‍ജനിക്കുമെന്നും
തൃശ്ശൂരിലേക്കുള്ള വഴി യാത്രക്കാരന്‍ തിട്ടപ്പെടുത്തിക്കൊണ്ടിരുന്നു.

( നഗരത്തില്‍ എത്തിക്കഴിഞ്ഞാല്‍ ഏത് യാത്രക്കാരനും
വീണ്ടു വിചാരമുണ്ടാകുന്നു . എല്ലാവരും
മടങ്ങി പോകുന്നവരാണെങ്കിലും ഞാനും നീയും ഒറ്റയ്ക്കല്ല )

ദൈവത്തിന്‍റെ വിരല്‍ പൊക്കവും
കുട്ടിയുടുപ്പ് അണിയുന്ന ആത്മാവും
നിനക്കു സ്വന്തം .
പ്രണയത്തിലേക്ക് ഏത്തമിടുമ്പോള്‍
എന്തൊരു ആനന്ദമാണ് എനിക്ക് .

(മാധ്യമം

6 അഭിപ്രായങ്ങൾ:

  1. പ്രിയ സ്റ്റീഫാ....പ്രണയം അണയാതിരിക്കട്ടെ..അതു പ്രണയമായിരിക്കുന്നിടത്തോളം കാലം ....

    മറുപടിഇല്ലാതാക്കൂ
  2. പൂക്കാലങ്ങളുടെ വാത്സല്യത്താല്‍
    പ്രണയത്തിന്‍റെ ഇതളുകള്‍ കൊഴിഞ്ഞു പോകില്ലെന്നും
    വിരഹ വിശുദ്ധിയാര്‍ന്ന മൗനത്തിന്‍റെ സാന്ദ്രതയില്‍
    തുളസിക്കതിരായി പുനര്‍ജനിക്കുമെന്നും
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. ന്തൂട്ടിഷ്ട? നല്ല ഗുമ്മായിട്ട്ണ്ട്ട്ടാ... ങ്ങട് പോരട്ടങ്ങനെ ...

    മറുപടിഇല്ലാതാക്കൂ