വ്യാഴാഴ്‌ച, മാർച്ച് 25

ചൂട്

തിരക്കുള്ള ബസ്സില്‍ കയറിയാല്‍
പെണ്ണിന്‍റെ ചൂട് കിട്ടും ;
അത് വേണ്ട
ഒട്ടും ഓര്‍മിപ്പിക്കില്ല അമ്മയെ .

പണ്ട്
ചൂടുള്ള ഒരു ഉടലില്‍ കുടുങ്ങിപ്പോയിട്ടുണ്ട്
മുലപ്പാലിന്‍റെ മണമായിരുന്നു .
പിന്നീട്
ഒരു കാറ്റിലും ആ മണം വന്നിട്ടില്ല ;
വരരുതെന്ന് അമ്മ താക്കീതു ചെയ്തിരുന്നു ;
പോകരുതെന്ന് ഞാനും .

2 അഭിപ്രായങ്ങൾ:

  1. നിന്നെ ചുമന്ന വയറും, നീ കുടിച്ച മുലകളും ഭാഗ്യമുള്ളത്.
    (bible verse).
    ഒരു അമ്മമകന്‍ എന്റെ വീട്ടിലുണ്ട്.

    “വരരുതെന്ന് അമ്മ താക്കീതു ചെയ്തിരുന്നു ;
    പോകരുതെന്ന് ഞാനും“

    ഒരു കവിത വായിച്ച് ആദ്യമായി കൊതി പിടിച്ചു പോയി.

    ആയിരം ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  2. ചൂടുള്ള ഒരു ഉടലില്‍ കുടുങ്ങിപ്പോയിട്ടുണ്ട്
    മുലപ്പാലിന്‍റെ മണമായിരുന്നു .
    പിന്നീട്
    ഒരു കാറ്റിലും ആ മണം വന്നിട്ടില്ല ;
    വരരുതെന്ന് അമ്മ താക്കീതു ചെയ്തിരുന്നു ;
    പോകരുതെന്ന് ഞാനും

    മൊത്തം ക്വാട്ടാന്‍ ഒരുങ്ങിയതാ പോട്ടെ..
    മനോഹരം..

    മറുപടിഇല്ലാതാക്കൂ