1
തട്ടമിട്ട നാണം പോലെയോ വാക്ക് വരുന്നത് .
വാക്കിന്‍റെ വിരലില്‍ തൂങ്ങി കവിത ചോദിക്കും
സന്ദേഹി ആക്കുന്നതെന്തു ?
2
ഗറില്ലാമുറയില്‍ ഒളിപ്പോരിടങ്ങളില്‍
സാഹസത്തോടെ പുഞ്ചിരിക്കയാണ് വാക്കുകള്‍
സ്വര ലഹരികള്‍ വ്യഞ്ഞജനങ്ങളാല്‍ ബന്ധിതമെങ്കിലും
അക്ഷരങ്ങളുടെ അഹന്തയെ തല്ലിക്കെടുത്തുകയാണ് വാക്കുകള്‍ .
കവിയുടെ പദാവലി വരണ്ടെങ്കിലെന്തു ?
3
പുഴകള്‍ മെലിഞ്ഞു ആഴത്തിലൊതുങ്ങുമ്പോള്‍
ബുദ്ധി പരീക്ഷ നടത്തി നാം
പുഴയ്ക്കു സുന്ദരി പട്ടം ചാര്‍ത്താന്‍ കവികളല്ലേ ചിതം ?
4
വാക്കിന്‍റെ ജീന്‍ പരീക്ഷണ ശാലയില്‍ സൂക്ഷിച്ചു വെച്ചത്രേ
ക്ലോണിംഗ് മറന്നു പോയാല്‍ നാം എന്ത് ചെയ്യും ?
5
കവി
മക്കൊണ്ടെയുടെ
ശുദ്ധ മലയാളം തിരയുന്ന
ദുസ്വപ്നം കണ്ടു
കവിത ഞെട്ടി എണീറ്റു !!!
ചൊവ്വാഴ്ച, മാർച്ച് 30
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
onnum manasilayilla aliya.. :(
മറുപടിഇല്ലാതാക്കൂHo...
മറുപടിഇല്ലാതാക്കൂപുഴകള് മെലിഞ്ഞു ആഴത്തിലൊതുങ്ങുമ്പോള്‍
മറുപടിഇല്ലാതാക്കൂബുദ്ധി പരീക്ഷ നടത്തി നാം
പുഴയ്ക്കു സുന്ദരി പട്ടം ചാര്‍ത്താന്‍ കവികളല്ലേ ചിതം ?
Good