എഴുത്തഛന്‍
കാഞ്ഞിരം മധുരിപ്പിച്ചിട്ടും
മലയാളത്തില്‍
മധുരം നന്നേ കുറവ്.
പരശുരാമന്‍
മഴു എറിഞ്ഞിട്ടും
കേരളം
ഒരു പച്ച മരുഭൂമി.
വ്യാഴാഴ്‌ച, ഏപ്രിൽ 5
ബുധനാഴ്‌ച, ഫെബ്രുവരി 1
അണിയുമ്പോള്‍!!
അകമേ നിന്നെ
അണിയുമ്പോള്‍
ചന്തമുണ്ടെന്ന്
എല്ലാവരും പറയും.
അണിയാനിഷ്ടമുള്ള വേഷം
അണിയുമ്പോള്‍
വൈരൂപ്യം
മാഞ്ഞു പോകുന്നുണ്ടാകും.
ചുളിവില്ലാത്ത
ഒറ്റ വസ്ത്രം പോലെ
ഉണര്‍വ്വിലെപ്പോഴും
നിന്നെ അണിയും.
അണിഞ്ഞിരിക്കുമ്പോള്‍
പൂമ്പാറ്റച്ചിറകുകള്‍ വരും;
നിറയെ മധുരിക്കുന്ന
ഒരു പൂ മാത്രം
ഓര്‍മ്മയില്‍ നിറയും.
സൂര്യോദയത്തില്‍
ധ്രുവ ഹിമം പോലെ
ഒഴുകിപ്പരക്കും....
പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍
ആരിതെന്ന്
ചിറകുയര്‍ത്തും.
അടയാളമില്ലാതെ
അപ്പോഴും
അലിഞ്ഞു മായും.
അകമേ നാം
അണിയുമ്പോള്‍
ഒരു പുഴ
അണിഞ്ഞൊഴുകുന്നുണ്ടാകും.
അണിയുമ്പോള്‍
ചന്തമുണ്ടെന്ന്
എല്ലാവരും പറയും.
അണിയാനിഷ്ടമുള്ള വേഷം
അണിയുമ്പോള്‍
വൈരൂപ്യം
മാഞ്ഞു പോകുന്നുണ്ടാകും.
ചുളിവില്ലാത്ത
ഒറ്റ വസ്ത്രം പോലെ
ഉണര്‍വ്വിലെപ്പോഴും
നിന്നെ അണിയും.
അണിഞ്ഞിരിക്കുമ്പോള്‍
പൂമ്പാറ്റച്ചിറകുകള്‍ വരും;
നിറയെ മധുരിക്കുന്ന
ഒരു പൂ മാത്രം
ഓര്‍മ്മയില്‍ നിറയും.
സൂര്യോദയത്തില്‍
ധ്രുവ ഹിമം പോലെ
ഒഴുകിപ്പരക്കും....
പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍
ആരിതെന്ന്
ചിറകുയര്‍ത്തും.
അടയാളമില്ലാതെ
അപ്പോഴും
അലിഞ്ഞു മായും.
അകമേ നാം
അണിയുമ്പോള്‍
ഒരു പുഴ
അണിഞ്ഞൊഴുകുന്നുണ്ടാകും.
വെള്ളിയാഴ്‌ച, ജനുവരി 27
കാറ്റെന്നോ മഴയെന്നോ
ചിറകൊടിഞ്ഞ കിളി
മരത്തിന്‍റെ തുഞ്ചത്ത്
കാറ്റിലാടാന്‍
കാത്തിരുന്ന പോലെ;
മണ്ണില്‍ കാല്‍വിരലുകള്‍ ആഴ്ത്തി
വേര് വരും എന്ന്,
ഇല പൊടിയുമെന്ന്
കാത്തിരുന്നു.
കമിഴ്ത്തി വെച്ച
കുടം പോലെ
വാര്‍ന്നു പോകുമ്പോള്‍;
ഒരു
നീര്‍ച്ചോല പോലെ വരുമെന്ന്,
ഒറ്റത്തിരി നാളം പോലെ
വെളിച്ചമാകുമെന്ന്
കാത്തിരുന്നു.
കാത്ത് കാത്തിരിക്കുമ്പോള്‍
തൂണിലും തുരുമ്പിലും
കലര്‍ന്ന്,
കാറ്റെന്നോ
മഴയെന്നോ
മണ്ണെന്നോ
പേരില്ലാതെ
അറിയപ്പെടാതായി.
മരത്തിന്‍റെ തുഞ്ചത്ത്
കാറ്റിലാടാന്‍
കാത്തിരുന്ന പോലെ;
മണ്ണില്‍ കാല്‍വിരലുകള്‍ ആഴ്ത്തി
വേര് വരും എന്ന്,
ഇല പൊടിയുമെന്ന്
കാത്തിരുന്നു.
കമിഴ്ത്തി വെച്ച
കുടം പോലെ
വാര്‍ന്നു പോകുമ്പോള്‍;
ഒരു
നീര്‍ച്ചോല പോലെ വരുമെന്ന്,
ഒറ്റത്തിരി നാളം പോലെ
വെളിച്ചമാകുമെന്ന്
കാത്തിരുന്നു.
കാത്ത് കാത്തിരിക്കുമ്പോള്‍
തൂണിലും തുരുമ്പിലും
കലര്‍ന്ന്,
കാറ്റെന്നോ
മഴയെന്നോ
മണ്ണെന്നോ
പേരില്ലാതെ
അറിയപ്പെടാതായി.
ശനിയാഴ്‌ച, ഡിസംബർ 17
നിഴലില്ലാത്ത ഒരു പുഷ്പം പോലെ !!
നിഴലില്ലാത്ത ഒരു പുഷ്പം പോലെ
ഉടല്‍ വേദനിച്ചുകൊണ്ടിരിക്കുന്നു.
അഴുകിപ്പോകാത്ത ഹിമാനികളും
ഉരുകി ഒലിക്കാത്ത
ഗിരിശൃംഗങ്ങളും പൊതിയുന്നു.
അകമേ ചൂടുള്ള ഒരു വന്യമൃഗം
പേരിട്ടു വിളിക്കുന്നു.
ഒരു കെണിയിലും പെടാതെ
ഇരയെത്തിരയുന്ന വന്യതയാകുന്നു.
പൂമ്പാറ്റകളുടെയും
അപ്പൂപ്പന്‍ താടികളുടെയും
കുട്ടിക്കാലം വരുന്നു....
ഓര്‍മകളുടെ
ഒരു ശിഖരം
ഓടിച്ചു കളയുന്നു
കണ്ണുകള്‍
അപാരതയിലേക്കുയര്‍ത്തി
ഒരു പുലരി
സ്വപ്നം കാണുന്നു
പ്രപഞ്ചം
പ്രകാശമാനമായ
ഒരു ഗോളമാക്കി
പറത്തിക്കൊണ്ട് പോകുന്നു.
കാലങ്ങള്‍ക്ക് മീതെ
കത്തിയെരിയാന്‍
ഊര്‍ജ്ജത്തിന്‍റെ
ഒരു ചിമിഴായ്
പരുവപ്പെടുന്നു
ഉടല്‍ വേദനിച്ചുകൊണ്ടിരിക്കുന്നു.
അഴുകിപ്പോകാത്ത ഹിമാനികളും
ഉരുകി ഒലിക്കാത്ത
ഗിരിശൃംഗങ്ങളും പൊതിയുന്നു.
അകമേ ചൂടുള്ള ഒരു വന്യമൃഗം
പേരിട്ടു വിളിക്കുന്നു.
ഒരു കെണിയിലും പെടാതെ
ഇരയെത്തിരയുന്ന വന്യതയാകുന്നു.
പൂമ്പാറ്റകളുടെയും
അപ്പൂപ്പന്‍ താടികളുടെയും
കുട്ടിക്കാലം വരുന്നു....
ഓര്‍മകളുടെ
ഒരു ശിഖരം
ഓടിച്ചു കളയുന്നു
കണ്ണുകള്‍
അപാരതയിലേക്കുയര്‍ത്തി
ഒരു പുലരി
സ്വപ്നം കാണുന്നു
പ്രപഞ്ചം
പ്രകാശമാനമായ
ഒരു ഗോളമാക്കി
പറത്തിക്കൊണ്ട് പോകുന്നു.
കാലങ്ങള്‍ക്ക് മീതെ
കത്തിയെരിയാന്‍
ഊര്‍ജ്ജത്തിന്‍റെ
ഒരു ചിമിഴായ്
പരുവപ്പെടുന്നു
തിങ്കളാഴ്‌ച, ഡിസംബർ 5
ഞായറാഴ്‌ച, ഓഗസ്റ്റ് 21
നീ എന്‍റെ കടലാകാമോ?
ഉറകെട്ടു പോകാതിരിക്കാന്‍
നീ എന്‍റെ കടലാകാമോ ?
നിനക്ക് സ്നേഹത്തിന്‍റെ
ഒരു വിലാസം തരാം.
വറ്റാത്ത ഉറവയാകാന്‍
മഴക്കാടുകള്‍ പടര്‍ന്നു പിടിച്ച ഒരു മനസ്സ്
ഹൃദയത്തിന്‍റെ ഉച്ചിയില്‍ പരിപാലിക്കാം.
ദുസ്വപ്നത്തില്‍
പൂക്കാലങ്ങളുടെ ഇതളുകള്‍
ചിറകുകള്‍കൊണ്ട് തകര്‍ത്ത്
നീ
പറന്നേ പോയ്.
വെടിയുണ്ടകളുടെയും
പീറക്കല്ലുകളുടെയും
ഉന്നം
ഹിതകരമല്ലാത്ത മനസ്സ്
നിന്നെ മുറിവേല്‍പ്പിച്ചേയില്ല.
ആഴക്കടലില്‍
അവനവനില്‍ അഭയപ്പെടുംവരെ
ഒരു തിരയും നിശ്ചലമാകാറില്ല!!!
നീ എന്‍റെ കടലാകാമോ ?
നിനക്ക് സ്നേഹത്തിന്‍റെ
ഒരു വിലാസം തരാം.
വറ്റാത്ത ഉറവയാകാന്‍
മഴക്കാടുകള്‍ പടര്‍ന്നു പിടിച്ച ഒരു മനസ്സ്
ഹൃദയത്തിന്‍റെ ഉച്ചിയില്‍ പരിപാലിക്കാം.
ദുസ്വപ്നത്തില്‍
പൂക്കാലങ്ങളുടെ ഇതളുകള്‍
ചിറകുകള്‍കൊണ്ട് തകര്‍ത്ത്
നീ
പറന്നേ പോയ്.
വെടിയുണ്ടകളുടെയും
പീറക്കല്ലുകളുടെയും
ഉന്നം
ഹിതകരമല്ലാത്ത മനസ്സ്
നിന്നെ മുറിവേല്‍പ്പിച്ചേയില്ല.
ആഴക്കടലില്‍
അവനവനില്‍ അഭയപ്പെടുംവരെ
ഒരു തിരയും നിശ്ചലമാകാറില്ല!!!
ഞായറാഴ്‌ച, ഓഗസ്റ്റ് 14
നീ ഉടല്‍ അല്ലാതാകുന്നു!!
എന്‍റെ ധ്യാനം
തേനായ് ഒഴുകിപ്പരക്കുന്നു.
പൂവ്വേ, ഇതളടരാത്ത പൂവ്വേ..
നിന്‍റെ വിടര്‍ന്ന ദളങ്ങളില്‍
ചുണ്ടുരസി
സ്നേഹം മര്‍മരം ചെയ്യുന്നു.
ഉടയാടകളില്ലാതെ
വിശുദ്ധ നിലാവായ്
നീ
ആനന്ദത്തിന്‍റെ ചിറകാകുന്നു ....
അനന്യമായ ഊര്‍ന്നുപോകലാകുന്നു.
ഒരു നിമിഷം
സ്പര്‍ശം അന്യമായ
ഊര്‍ജ്ജ പ്രവാഹമായി
നീ
ഉടല്‍ അല്ലാതാകുന്നു.
അത്മാവേയെന്നു
ഓണത്തുമ്പിച്ചിറകുപോലെ
നീ വിറയ്ക്കുന്നു
കിതയ്ക്കുന്നു.
എന്‍റെ ധ്യാനം
നിന്‍റെ പുഷ്പത്തില്‍
തേനായ് ഒഴുകിപ്പരക്കുന്നു....
ബുധനാഴ്‌ച, മേയ് 25
സൂര്യനില്‍ നിന്നും ഒളിച്ചു പാര്‍ത്ത ഒരാള്‍
ഒന്ന്
വാതില്‍ മറവില്‍ നിന്ന്
അയാള്‍ വിളിച്ചു പറഞ്ഞു :
ഞാന്‍ സൂര്യനെ കാണുന്നേയില്ല.
ഏത് അന്ധന് പോലും കാണാവുന്ന നട്ടുച്ചയ്ക്ക്
അയാള്‍ വിളിച്ചു പറഞ്ഞു :
ഞാന്‍ സൂര്യനെ കാണുന്നേയില്ല.
സ്വപ്നത്തിന്‍റെ കരവിരുത്
കൊമ്പും ചില്ലയും തീര്‍ക്കുമ്പോള്‍
എന്‍റെ സസ്യത്തിന്
നിന്‍റെ കാറ്റും വെളിച്ചവും വേണ്ട.
ഗ്രഹങ്ങളില്‍ ഒന്നേ എന്ന്
നീ ഭൂമിയെ പുച്ഛിക്കാതെ;
നീ കണ്ടിട്ടില്ല
ചന്ദ്ര നക്ഷത്രങ്ങള്‍ തീര്‍ത്ത ഭൂമിയുടെ കിരീടം,
വൈദ്യുത ദീപങ്ങള്‍ അലങ്കരിച്ച ഭൂമിയുടെ ഉടയാട.
ആരോ വാതിലില്‍ മുട്ടുന്നു:
ഞാന്‍ സൂര്യനെ പോലെ ജ്വലിക്കാമെന്ന് ഒരു കരിക്കട്ട;
നിന്‍റെ ചാമ്പല് തുടയ്ക്കാന്‍ എനിക്ക് വയ്യ.
ഞാന്‍ നിവര്‍ന്നു കത്താമെന്നു ഒരു മെഴുകു തിരി
നിന്‍റെ പതുങ്ങി നില്‍പ്പ് എനിക്കിഷ്ടമല്ല.
ഓരോ പ്രഭാതത്തിലും ഏകാകികളില്‍ ഏകാകി വരുന്നത്
വാതിലിന്‍റെ പുറം അകത്തോട് മന്ത്രിക്കുന്നത് ഞാന്‍ കേള്‍ക്കുന്നു
ഉടുതുണി ഉരിഞ്ഞെടുത്തു ഞാന്‍ ജനല്‍ പാളികള്‍ മറയ്ക്കുന്നു.
നഗ്നരില്‍ നഗ്നന്‍
ഇണ ചേരാത്തവന്‍ എന്ന് നീ പരിഹസിക്കുന്നു.
ഉറക്കത്തില്‍ ഇരുള്‍ മുടി നിവര്‍ത്തി എന്നെ പൊതിയുന്നു
ഞാന്‍ അപരിചിത ഗന്ധങ്ങളുടെ തടവുകാരനാകുന്നു
ആകെ നനയുന്നു.
ഒരു കുഞ്ഞു സൂര്യന്‍ എന്‍റെ കണ്ണുകളില്‍ ഉദിക്കുന്നു
ദുസ്വപ്നത്തില്‍ വീശിയ ഉഷ്ണക്കാറ്റില്‍
എന്‍റെ സസ്യത്തിന്റെ കൊമ്പും ചില്ലകളും ഒടിയുന്നു.
രണ്ട്
സൂര്യാ നീ പ്രകൃതിയുടെ വിധാതാവ്
കണ്ണടച്ചിരുട്ടാക്കാനല്ലാതെ എനിക്കെന്തു സാധ്യം ?
നീ എന്‍റെ ഇരു കണ്ണുകളെയും
വെളിച്ചത്തിലേക്ക് കുത്തി പൊട്ടിക്കേണമേ
എന്നെ തീരാത്ത ആനന്ദങ്ങളുടെ പാട്ടുകാരനാക്കേണമേ
വെളിച്ചത്തിനെന്തു വെളിച്ചമെന്ന് ഞാനും ഏറ്റുപാടട്ടെ!!
വാതില്‍ മറവില്‍ നിന്ന്
അയാള്‍ വിളിച്ചു പറഞ്ഞു :
ഞാന്‍ സൂര്യനെ കാണുന്നേയില്ല.
ഏത് അന്ധന് പോലും കാണാവുന്ന നട്ടുച്ചയ്ക്ക്
അയാള്‍ വിളിച്ചു പറഞ്ഞു :
ഞാന്‍ സൂര്യനെ കാണുന്നേയില്ല.
സ്വപ്നത്തിന്‍റെ കരവിരുത്
കൊമ്പും ചില്ലയും തീര്‍ക്കുമ്പോള്‍
എന്‍റെ സസ്യത്തിന്
നിന്‍റെ കാറ്റും വെളിച്ചവും വേണ്ട.
ഗ്രഹങ്ങളില്‍ ഒന്നേ എന്ന്
നീ ഭൂമിയെ പുച്ഛിക്കാതെ;
നീ കണ്ടിട്ടില്ല
ചന്ദ്ര നക്ഷത്രങ്ങള്‍ തീര്‍ത്ത ഭൂമിയുടെ കിരീടം,
വൈദ്യുത ദീപങ്ങള്‍ അലങ്കരിച്ച ഭൂമിയുടെ ഉടയാട.
ആരോ വാതിലില്‍ മുട്ടുന്നു:
ഞാന്‍ സൂര്യനെ പോലെ ജ്വലിക്കാമെന്ന് ഒരു കരിക്കട്ട;
നിന്‍റെ ചാമ്പല് തുടയ്ക്കാന്‍ എനിക്ക് വയ്യ.
ഞാന്‍ നിവര്‍ന്നു കത്താമെന്നു ഒരു മെഴുകു തിരി
നിന്‍റെ പതുങ്ങി നില്‍പ്പ് എനിക്കിഷ്ടമല്ല.
ഓരോ പ്രഭാതത്തിലും ഏകാകികളില്‍ ഏകാകി വരുന്നത്
വാതിലിന്‍റെ പുറം അകത്തോട് മന്ത്രിക്കുന്നത് ഞാന്‍ കേള്‍ക്കുന്നു
ഉടുതുണി ഉരിഞ്ഞെടുത്തു ഞാന്‍ ജനല്‍ പാളികള്‍ മറയ്ക്കുന്നു.
നഗ്നരില്‍ നഗ്നന്‍
ഇണ ചേരാത്തവന്‍ എന്ന് നീ പരിഹസിക്കുന്നു.
ഉറക്കത്തില്‍ ഇരുള്‍ മുടി നിവര്‍ത്തി എന്നെ പൊതിയുന്നു
ഞാന്‍ അപരിചിത ഗന്ധങ്ങളുടെ തടവുകാരനാകുന്നു
ആകെ നനയുന്നു.
ഒരു കുഞ്ഞു സൂര്യന്‍ എന്‍റെ കണ്ണുകളില്‍ ഉദിക്കുന്നു
ദുസ്വപ്നത്തില്‍ വീശിയ ഉഷ്ണക്കാറ്റില്‍
എന്‍റെ സസ്യത്തിന്റെ കൊമ്പും ചില്ലകളും ഒടിയുന്നു.
രണ്ട്
സൂര്യാ നീ പ്രകൃതിയുടെ വിധാതാവ്
കണ്ണടച്ചിരുട്ടാക്കാനല്ലാതെ എനിക്കെന്തു സാധ്യം ?
നീ എന്‍റെ ഇരു കണ്ണുകളെയും
വെളിച്ചത്തിലേക്ക് കുത്തി പൊട്ടിക്കേണമേ
എന്നെ തീരാത്ത ആനന്ദങ്ങളുടെ പാട്ടുകാരനാക്കേണമേ
വെളിച്ചത്തിനെന്തു വെളിച്ചമെന്ന് ഞാനും ഏറ്റുപാടട്ടെ!!
ശനിയാഴ്‌ച, മേയ് 8
നഷ്ടപ്പെടുത്തിയ ഒരു വരി
ഓരോ തവണ വാതിലില്‍ മുട്ടുമ്പോഴും
മരണം എന്നോട് പറഞ്ഞു
ഏതോ ഒരു വഴി നീ മുഴുമിപ്പിക്കാനുണ്ട്.
മരണമേ
മരിക്കുന്ന ഓരോ കവിയും
രേഖപ്പെടുത്താത്ത ഓരോ വരിയെങ്കിലും
നമുക്ക് നഷടപ്പെടുത്തുന്നുണ്ട് .
ഒറ്റ വരിയുടെ സ്വപ്നത്തില്‍ നിന്നും
നീ എന്നെ പടിയിറക്കിയേക്കുക
മരണത്തിലേക്കുള്ള വഴി
ആ ഒറ്റ വരിയില്‍ നഷ്ടപ്പെടുന്നതോര്‍ത്ത്
മരണം പുഞ്ചിരിച്ചുകൊണ്ട് നിന്ന്
അന്ന് മുതല്‍ ഞാന്‍
ഞാന്‍ ജീവിക്കാന്‍ അര്‍ഹതയുള്ള കവി ആയി .
മരണം എന്നോട് പറഞ്ഞു
ഏതോ ഒരു വഴി നീ മുഴുമിപ്പിക്കാനുണ്ട്.
മരണമേ
മരിക്കുന്ന ഓരോ കവിയും
രേഖപ്പെടുത്താത്ത ഓരോ വരിയെങ്കിലും
നമുക്ക് നഷടപ്പെടുത്തുന്നുണ്ട് .
ഒറ്റ വരിയുടെ സ്വപ്നത്തില്‍ നിന്നും
നീ എന്നെ പടിയിറക്കിയേക്കുക
മരണത്തിലേക്കുള്ള വഴി
ആ ഒറ്റ വരിയില്‍ നഷ്ടപ്പെടുന്നതോര്‍ത്ത്
മരണം പുഞ്ചിരിച്ചുകൊണ്ട് നിന്ന്
അന്ന് മുതല്‍ ഞാന്‍
ഞാന്‍ ജീവിക്കാന്‍ അര്‍ഹതയുള്ള കവി ആയി .
തിങ്കളാഴ്‌ച, ഏപ്രിൽ 19
മരണത്തോട് പറഞ്ഞത്
ആരും കൂട്ടിനില്ലാത്തവനെന്നു പുലഭ്യം പറഞ്ഞാലും
ഞാന്‍ കേള്‍ക്കുന്നുണ്ട് സംഗീതം
ഇനിയും മടങ്ങി പോകാനാകില്ലെന്ന് നീ പരിഭവിക്കുമ്പോള്‍
ഇരുട്ടുമുറിയിലിരുന്നു ഞാന്‍ കവിത എഴുതുന്നു .
എനിക്ക് മരിക്കാന്‍ വയ്യെന്ന്
ദൈവത്തോട് പോലും ഞാന്‍ പറഞ്ഞിട്ടുണ്ട്
മരണമേ നീ തൊടുന്നത് ; പിന്നീടു -
എന്റെ നിഴല്‍ പോലെ ഭൂമിയില്‍ പറ്റിച്ചേര്‍ന്നു കിടക്കുമ്പോള്‍
പുഴപോലെ ഒഴുകുന്നുണ്ട് എന്നില്‍
പലവട്ടവും ഞാന്‍ നിന്നെ മടക്കി അയച്ചു
ഇനി വന്നാല്‍
വഴി തെറ്റി പോയെന്നു പരിഹസിക്കും ഞാന്‍ .
ചൊവ്വാഴ്ച, മാർച്ച് 30
കവിതയുടെ സംശയങ്ങള്‍
1
തട്ടമിട്ട നാണം പോലെയോ വാക്ക് വരുന്നത് .
വാക്കിന്‍റെ വിരലില്‍ തൂങ്ങി കവിത ചോദിക്കും
സന്ദേഹി ആക്കുന്നതെന്തു ?
2
ഗറില്ലാമുറയില്‍ ഒളിപ്പോരിടങ്ങളില്‍
സാഹസത്തോടെ പുഞ്ചിരിക്കയാണ് വാക്കുകള്‍
സ്വര ലഹരികള്‍
വ്യഞ്ഞജനങ്ങളാല്‍ ബന്ധിതമെങ്കിലും
അക്ഷരങ്ങളുടെ അഹന്തയെ തല്ലിക്കെടുത്തുകയാണ് വാക്കുകള്‍ .
കവിയുടെ പദാവലി വരണ്ടെങ്കിലെന്തു ?
3
പുഴകള്‍ മെലിഞ്ഞു ആഴത്തിലൊതുങ്ങുമ്പോള്‍
ബുദ്ധി പരീക്ഷ നടത്തി നാം
പുഴയ്ക്കു സുന്ദരി പട്ടം ചാര്‍ത്താന്‍ കവികളല്ലേ ചിതം ?
4
വാക്കിന്‍റെ ജീന്‍ പരീക്ഷണ ശാലയില്‍ സൂക്ഷിച്ചു വെച്ചത്രേ
ക്ലോണിംഗ് മറന്നു പോയാല്‍ നാം എന്ത് ചെയ്യും ?
5
കവി
മക്കൊണ്ടെയുടെ
ശുദ്ധ മലയാളം തിരയുന്ന
ദുസ്വപ്നം കണ്ടു
കവിത ഞെട്ടി എണീറ്റു !!!
തട്ടമിട്ട നാണം പോലെയോ വാക്ക് വരുന്നത് .
വാക്കിന്‍റെ വിരലില്‍ തൂങ്ങി കവിത ചോദിക്കും
സന്ദേഹി ആക്കുന്നതെന്തു ?
2
ഗറില്ലാമുറയില്‍ ഒളിപ്പോരിടങ്ങളില്‍
സാഹസത്തോടെ പുഞ്ചിരിക്കയാണ് വാക്കുകള്‍
സ്വര ലഹരികള്‍

വ്യഞ്ഞജനങ്ങളാല്‍ ബന്ധിതമെങ്കിലുംഅക്ഷരങ്ങളുടെ അഹന്തയെ തല്ലിക്കെടുത്തുകയാണ് വാക്കുകള്‍ .
കവിയുടെ പദാവലി വരണ്ടെങ്കിലെന്തു ?
3
പുഴകള്‍ മെലിഞ്ഞു ആഴത്തിലൊതുങ്ങുമ്പോള്‍
ബുദ്ധി പരീക്ഷ നടത്തി നാം
പുഴയ്ക്കു സുന്ദരി പട്ടം ചാര്‍ത്താന്‍ കവികളല്ലേ ചിതം ?
4
വാക്കിന്‍റെ ജീന്‍ പരീക്ഷണ ശാലയില്‍ സൂക്ഷിച്ചു വെച്ചത്രേ
ക്ലോണിംഗ് മറന്നു പോയാല്‍ നാം എന്ത് ചെയ്യും ?
5
കവി
മക്കൊണ്ടെയുടെ
ശുദ്ധ മലയാളം തിരയുന്ന
ദുസ്വപ്നം കണ്ടു
കവിത ഞെട്ടി എണീറ്റു !!!
വ്യാഴാഴ്‌ച, മാർച്ച് 25
ചൂട്
തിരക്കുള്ള ബസ്സില്‍ കയറിയാല്‍
പെണ്ണിന്‍റെ ചൂട് കിട്ടും ;
അത് വേണ്ട
ഒട്ടും ഓര്‍മിപ്പിക്കില്ല അമ്മയെ .
പണ്ട്
ചൂടുള്ള ഒരു ഉടലില്‍ കുടുങ്ങിപ്പോയിട്ടുണ്ട്
മുലപ്പാലിന്‍റെ മണമായിരുന്നു .
പിന്നീട്
ഒരു കാറ്റിലും ആ മണം വന്നിട്ടില്ല ;
വരരുതെന്ന് അമ്മ താക്കീതു ചെയ്തിരുന്നു ;
പോകരുതെന്ന് ഞാനും .
പെണ്ണിന്‍റെ ചൂട് കിട്ടും ;
അത് വേണ്ട
ഒട്ടും ഓര്‍മിപ്പിക്കില്ല അമ്മയെ .
പണ്ട്
ചൂടുള്ള ഒരു ഉടലില്‍ കുടുങ്ങിപ്പോയിട്ടുണ്ട്
മുലപ്പാലിന്‍റെ മണമായിരുന്നു .
പിന്നീട്
ഒരു കാറ്റിലും ആ മണം വന്നിട്ടില്ല ;
വരരുതെന്ന് അമ്മ താക്കീതു ചെയ്തിരുന്നു ;
പോകരുതെന്ന് ഞാനും .
ചൊവ്വാഴ്ച, മാർച്ച് 2
അമ്മൂമ്മ
അമ്മൂമ്മ ചെറുതായിരുന്നു.
ഞൊറിയിട്ട വെള്ളമുണ്ടും
വെള്ള ചട്ടയും ഇട്ട്
കുനിഞ്ഞു നടക്കും ;
കുന്തം കാലില്‍
കഞ്ഞി കുടിക്കാനും
മുറുക്കാനും ഇരിക്കും .
അമ്മൂമ്മ വയസ്സായി വയ്യാതായപ്പോള്‍
അമ്മ
കരുതലോടെയും സ്നേഹത്തോടെയും
പറഞ്ഞു :
ചാണകം മെഴുകിയ നിലത്തു
അമ്മയെ കിടത്തേണ്ട .
ആശാരി ജോസേട്ടന്‍ പണിതിട്ട ഒറ്റ കട്ടിലില്‍
കയറു പാകിയപ്പോള്‍
അമ്മൂമ്മയെ കട്ടിലിലെക്കെടുത്തു കിടത്തി .
മുറുക്കാന്‍ പെട്ടിയിലിരുന്നു
വെറ്റിലയും അടക്കയും ഉണങ്ങി ...
പുതിയ വട്ട കോളാമ്പിയില്‍
അമ്മൂമ്മ വെളിക്കിരുന്നു.
'കൊച്ചുക്ടാസ' എന്നും
'പൌശന്യമേ ' എന്നും
അമ്മൂമ്മ വിളിക്കാതായി......
അമ്മൂമ്മ മരിച്ചപ്പോള്‍
ഞങ്ങള്‍ പൂ പറിക്കാന്‍ പോയി
ചെമ്പരത്തിപ്പൂവും ചെത്തിപ്പൂവും
ജമന്തിയും കിട്ടി ........
തുഞ്ചാനത്തെ മഞ്ഞ കോളാമ്പിപ്പൂ
ചെറുപ്പത്തിനെത്താത്ത ഉയരത്തില്‍
കാറ്റിലാടി .........
അമ്മ ഇരുന്ന് കരഞ്ഞു .
ആളുകള്‍ മുറ്റത്ത് നിറഞ്ഞപ്പോള്‍
തൊമ്മനച്ചന്‍ പാന പാടി ....
ഇരട്ട മണി അടിച്ച്
അമ്മൂമ്മയെ പള്ളിയില്‍ കൊണ്ട് പോയി ...
അമ്മൂമ്മ വലുതായിരുന്നു !!!
ഞൊറിയിട്ട വെള്ളമുണ്ടും
വെള്ള ചട്ടയും ഇട്ട്
കുനിഞ്ഞു നടക്കും ;
കുന്തം കാലില്‍
കഞ്ഞി കുടിക്കാനും
മുറുക്കാനും ഇരിക്കും .
അമ്മൂമ്മ വയസ്സായി വയ്യാതായപ്പോള്‍
അമ്മ
കരുതലോടെയും സ്നേഹത്തോടെയും
പറഞ്ഞു :
ചാണകം മെഴുകിയ നിലത്തു
അമ്മയെ കിടത്തേണ്ട .
ആശാരി ജോസേട്ടന്‍ പണിതിട്ട ഒറ്റ കട്ടിലില്‍
കയറു പാകിയപ്പോള്‍
അമ്മൂമ്മയെ കട്ടിലിലെക്കെടുത്തു കിടത്തി .
മുറുക്കാന്‍ പെട്ടിയിലിരുന്നു
വെറ്റിലയും അടക്കയും ഉണങ്ങി ...
പുതിയ വട്ട കോളാമ്പിയില്‍
അമ്മൂമ്മ വെളിക്കിരുന്നു.
'കൊച്ചുക്ടാസ' എന്നും
'പൌശന്യമേ ' എന്നും
അമ്മൂമ്മ വിളിക്കാതായി......
അമ്മൂമ്മ മരിച്ചപ്പോള്‍
ഞങ്ങള്‍ പൂ പറിക്കാന്‍ പോയി
ചെമ്പരത്തിപ്പൂവും ചെത്തിപ്പൂവും
ജമന്തിയും കിട്ടി ........
തുഞ്ചാനത്തെ മഞ്ഞ കോളാമ്പിപ്പൂ
ചെറുപ്പത്തിനെത്താത്ത ഉയരത്തില്‍
കാറ്റിലാടി .........
അമ്മ ഇരുന്ന് കരഞ്ഞു .
ആളുകള്‍ മുറ്റത്ത് നിറഞ്ഞപ്പോള്‍
തൊമ്മനച്ചന്‍ പാന പാടി ....
ഇരട്ട മണി അടിച്ച്
അമ്മൂമ്മയെ പള്ളിയില്‍ കൊണ്ട് പോയി ...
അമ്മൂമ്മ വലുതായിരുന്നു !!!
ബുധനാഴ്‌ച, ഫെബ്രുവരി 17
ഓട് പൊളിക്കേണ്ട; ചുമരും !!
വീടിന്‍റെ തെക്കേ മുറി
എന്‍റെ അല്ലായിരുന്നു;
തുരുമ്പിച്ച സൈക്കിളും
മാറാലയും
പഴയ ചാക്കും നിറഞ്ഞ
തേക്കാത്ത ചുമരുകളുള്ള
ആവാസ വ്യവസ്ഥയില്‍
ഇടയ്ക്കിടെ നുഴഞ്ഞു കേറിയിരുന്നെങ്കിലും !!
തെക്കേ പറമ്പ് വിറ്റു കിട്ടിയ കാശിന്
ചുമരുകള്‍ തേച്ചപ്പോള്‍
അമ്മൂമ്മയുടെ പഴയ പെട്ടിയും
പ്ലാസ്റ്റിക് വയറു മേഞ്ഞ കസേരയും
നിരത്തിയിട്ട്
ഞാന്‍ കുടിയേറി .....
പുസ്തകം നിരത്താന്‍
വിരിച്ച പത്രത്താളില്‍
എം വി രാഘവന്‍
പാര്‍ട്ടിയുടെ പടിയിറങ്ങി വരുന്നുണ്ടായിരുന്നു .
തെക്കേ ജനലില്‍ കാതമര്‍ത്തി നിന്ന്
രാജീവ് വധിക്കപ്പെട്ടെന്നറിഞ്ഞു .
പടിഞ്ഞാറെ ജനലില്‍
അതിഥികളും
പന്തം കൊളുത്തി ജാഥകളും
പള്ളി പ്രദക്ഷിണങ്ങളും
രേഖാ ചിത്രം വരച്ചു പോയി .....
ഉറക്കെ ചൊല്ലിപ്പഠിച്ച പാഠങ്ങളും
കവിതകളും
ഈ മുറി
ലോകത്തോട് പ്രക്ഷേപണം ചെയ്തു .
വീടിന്‍റെ തെക്കേ മുറി
വാതിലില്ലാത്ത സ്വകാര്യതയില്‍
ആദ്യത്തെ കവിതയും
ആദ്യത്തെ പ്രണയവുമായി .
വീട് പൊളിക്കുമ്പോള്‍
ഇളകാത്ത ഇഷ്ടികകളുള്ള
തെക്കേ മുറി പൊളിക്കേണ്ട !
ഓട് പൊളിക്കേണ്ട ; ചുമരും .
വീട് പൊളിക്കുമ്പോള്‍
ഈ മുറി പൊളിക്കേണ്ട
ഈ മുറിയുള്ള വീട്
പൊളിക്കേണ്ട;
സ്വപ്നത്തിലെങ്കിലും.
എന്റെ അല്ലായിരുന്നു;
തുരുമ്പിച്ച സൈക്കിളും
മാറാലയും
പഴയ ചാക്കും നിറഞ്ഞ
തേക്കാത്ത ചുമരുകളുള്ള
ആവാസ വ്യവസ്ഥയില്‍
ഇടയ്ക്കിടെ നുഴഞ്ഞു കേറിയിരുന്നെങ്കിലും !!
തെക്കേ പറമ്പ് വിറ്റു കിട്ടിയ കാശിന്
ചുമരുകള്‍ തേച്ചപ്പോള്‍
അമ്മൂമ്മയുടെ പഴയ പെട്ടിയും
പ്ലാസ്റ്റിക് വയറു മേഞ്ഞ കസേരയും
നിരത്തിയിട്ട്
ഞാന്‍ കുടിയേറി .....
പുസ്തകം നിരത്താന്‍
വിരിച്ച പത്രത്താളില്‍
എം വി രാഘവന്‍
പാര്‍ട്ടിയുടെ പടിയിറങ്ങി വരുന്നുണ്ടായിരുന്നു .
തെക്കേ ജനലില്‍ കാതമര്‍ത്തി നിന്ന്
രാജീവ് വധിക്കപ്പെട്ടെന്നറിഞ്ഞു .
പടിഞ്ഞാറെ ജനലില്‍
അതിഥികളും
പന്തം കൊളുത്തി ജാഥകളും
പള്ളി പ്രദക്ഷിണങ്ങളും
രേഖാ ചിത്രം വരച്ചു പോയി .....
ഉറക്കെ ചൊല്ലിപ്പഠിച്ച പാഠങ്ങളും
കവിതകളും
ഈ മുറി
ലോകത്തോട് പ്രക്ഷേപണം ചെയ്തു .
വീടിന്‍റെ തെക്കേ മുറി
വാതിലില്ലാത്ത സ്വകാര്യതയില്‍
ആദ്യത്തെ കവിതയും
ആദ്യത്തെ പ്രണയവുമായി .
വീട് പൊളിക്കുമ്പോള്‍
ഇളകാത്ത ഇഷ്ടികകളുള്ള
തെക്കേ മുറി പൊളിക്കേണ്ട !
ഓട് പൊളിക്കേണ്ട ; ചുമരും .
വീട് പൊളിക്കുമ്പോള്‍
ഈ മുറി പൊളിക്കേണ്ട
ഈ മുറിയുള്ള വീട്
പൊളിക്കേണ്ട;
സ്വപ്നത്തിലെങ്കിലും.
ചൊവ്വാഴ്ച, ഫെബ്രുവരി 16
പേരുമാറ്റാത്ത വിശപ്പ്
വിരുന്നു മേശയില്‍ നിന്നും
പലഹാരം
പോക്കറ്റിലാക്കി ;
അമ്മ വിളമ്പിയാലെ
വയറു നിറയൂ എന്ന്
വിശപ്പിനെ വിളിച്ച കുട്ടിക്കാലം .
ഇന്നും
അകലെ അകലെ ഇരിക്കുമ്പോള്‍
അമ്മ വിളിക്കാറുണ്ട് :
"എന്താ കഴിച്ചേ ? "
എന്ന് ചോദിയ്ക്കാന്‍.
ബാംഗ്ലൂരില്‍ ഉണ്ണിയെന്നും
ആലുവയില്‍ സെബാസ്റ്റ്യന്‍ എന്നും
മാളയില്‍ റിയാസെന്നും
വിശപ്പിനെ
പേരുമാറ്റി വിളിച്ചത്
അമ്മ അറിഞ്ഞിട്ടുണ്ടാകില്ല ;
പറയാഞ്ഞിട്ടല്ലെങ്കിലും .....
നിനക്ക് വിശക്കുമ്പോഴൊക്കെ
മുലക്കണ്ണ് വേദനിക്കാ റണ്ടെന്നു
അമ്മ പറഞ്ഞറിയിക്കാത്തതാകാം .
തോറ്റു തോപ്പിയിടുമ്പോഴൊക്കെ
നിന്‍റെ ചോറ്
നിനക്കായി വെച്ചിട്ടുണ്ടാകുമെന്ന്
പതം പറഞ്ഞ അമ്മേ,
അമ്മയോളം മധുരിക്കുന്നുണ്ട്
പേരു മാറ്റാത്ത വിശപ്പും.
പലഹാരം
പോക്കറ്റിലാക്കി ;
അമ്മ വിളമ്പിയാലെ
വയറു നിറയൂ എന്ന്
വിശപ്പിനെ വിളിച്ച കുട്ടിക്കാലം .
ഇന്നും
അകലെ അകലെ ഇരിക്കുമ്പോള്‍
അമ്മ വിളിക്കാറുണ്ട് :
"എന്താ കഴിച്ചേ ? "
എന്ന് ചോദിയ്ക്കാന്‍.
ബാംഗ്ലൂരില്‍ ഉണ്ണിയെന്നും
ആലുവയില്‍ സെബാസ്റ്റ്യന്‍ എന്നും
മാളയില്‍ റിയാസെന്നും
വിശപ്പിനെ
പേരുമാറ്റി വിളിച്ചത്
അമ്മ അറിഞ്ഞിട്ടുണ്ടാകില്ല ;
പറയാഞ്ഞിട്ടല്ലെങ്കിലും .....
നിനക്ക് വിശക്കുമ്പോഴൊക്കെ
മുലക്കണ്ണ് വേദനിക്കാ റണ്ടെന്നു
അമ്മ പറഞ്ഞറിയിക്കാത്തതാകാം .
തോറ്റു തോപ്പിയിടുമ്പോഴൊക്കെ
നിന്‍റെ ചോറ്
നിനക്കായി വെച്ചിട്ടുണ്ടാകുമെന്ന്
പതം പറഞ്ഞ അമ്മേ,
അമ്മയോളം മധുരിക്കുന്നുണ്ട്
പേരു മാറ്റാത്ത വിശപ്പും.
ഞായറാഴ്‌ച, ഒക്‌ടോബർ 11
അമ്മയുടെ പലഹാരങ്ങള്‍
വായില്‍ വെള്ളമൂറാത്ത
പലഹാരങ്ങള്‍ ആയിരുന്നു
അമ്മയ്ക്കുണ്ടാക്കാനിഷ്ടം .
ഗോതമ്പ് വട
അവലോസുപൊടി
അരിപ്പൊടി പിടി .
പുണ്യാളന്‍മാര്‍ക്കായിരുന്നു
പലഹാരങ്ങളോട് കൂടുതലിഷ്ടം.
കോഴിപ്പേന്‍ പടരുമ്പോള്‍
അന്തോണീസ് പുണ്യാളന്
അവലോസുപൊടി ;
കട്ടുറുമ്പ് പെരുകുമ്പോള്‍
തദെവൂസിനു
അരിപ്പൊടി പിടി;
വിശപ്പിനെ പോറ്റാന്‍
അമ്മ
വിയര്‍പ്പിന്‍റെ ഉപ്പ്
വിളമ്പി .
കുട്ടിക്കാലത്ത്
അമ്മയുടെ സ്നേഹത്തിന്
മധുരത്തേക്കാള്‍
ഉപ്പായിരുന്നു
പലഹാരങ്ങള്‍ ആയിരുന്നു
അമ്മയ്ക്കുണ്ടാക്കാനിഷ്ടം .
ഗോതമ്പ് വട
അവലോസുപൊടി
അരിപ്പൊടി പിടി .
പുണ്യാളന്‍മാര്‍ക്കായിരുന്നു
പലഹാരങ്ങളോട് കൂടുതലിഷ്ടം.
കോഴിപ്പേന്‍ പടരുമ്പോള്‍
അന്തോണീസ് പുണ്യാളന്
അവലോസുപൊടി ;
കട്ടുറുമ്പ് പെരുകുമ്പോള്‍
തദെവൂസിനു
അരിപ്പൊടി പിടി;
വിശപ്പിനെ പോറ്റാന്‍
അമ്മ
വിയര്‍പ്പിന്‍റെ ഉപ്പ്
വിളമ്പി .
കുട്ടിക്കാലത്ത്
അമ്മയുടെ സ്നേഹത്തിന്
മധുരത്തേക്കാള്‍
ഉപ്പായിരുന്നു
ഞായറാഴ്‌ച, ഒക്‌ടോബർ 4
കനമില്ലാത്ത നടത്തം
കുട്ടിക്കാലത്ത്
പള്ളിക്കുന്ന് കേറുമ്പോള്‍
മുട്ട് മടങ്ങി
താളം
തെറ്റിയതോര്‍മ്മയുണ്ട് .
അന്നുമുതല്‍
അവതാളത്തില്‍
എന്നെപ്പോലെ -
നടക്കാന്‍ തുടങ്ങി ;
താളം തെറ്റി
സൂര്യനിലേക്ക് പറക്കുന്ന
അപ്പൂപ്പന്‍ താടി പോലെ .
പിന്നീട്
നടന്ന വഴികളൊന്നും
മറന്നിട്ടില്ല.
ഓര്‍മ്മകള്‍ക്കേ അറിയൂ
കനമില്ലാത്ത
ഈ നടത്തം .
പള്ളിക്കുന്ന് കേറുമ്പോള്‍
മുട്ട് മടങ്ങി
താളം
തെറ്റിയതോര്‍മ്മയുണ്ട് .
അന്നുമുതല്‍
അവതാളത്തില്‍
എന്നെപ്പോലെ -
നടക്കാന്‍ തുടങ്ങി ;
താളം തെറ്റി
സൂര്യനിലേക്ക് പറക്കുന്ന
അപ്പൂപ്പന്‍ താടി പോലെ .
പിന്നീട്
നടന്ന വഴികളൊന്നും
മറന്നിട്ടില്ല.
ഓര്‍മ്മകള്‍ക്കേ അറിയൂ
കനമില്ലാത്ത
ഈ നടത്തം .
ഞായറാഴ്‌ച, സെപ്റ്റംബർ 27
തൃശ്ശൂരിലേക്കുള്ള വഴി
മഴ ജനലടച്ച ബസ്സുപോലെ യാത്രക്കാരന്‍റെ ഹൃദയം.
സഹയാത്രക്കാരാ
മഴയിലേക്ക് നെഞ്ച് തുറന്നുവെയ്ക്കുക
സ്നേഹത്തിന്‍റെ സമ്മതം കൊണ്ടു
ഇത്തിരി നേരം നനഞ്ഞിരിക്കാം .
മഴയുടെ ആത്മാവിലേക്ക്
ഒരു എത്തി നോട്ടം
ഭൂമിയുടെ വിശുദ്ധിയിലേക്കു
മഴ നൂലില്‍ ഒരു ഊഞ്ഞാല്‍ ആട്ടം .
ഒരു തുള്ളി ഇരു തുള്ളി
നിന്‍റെ കണ്ണേറുപോലെ
മഴയുടെ കുസൃതി .
2
ആകാശ വൃക്ഷങ്ങളുടെ വിരഹദൂതുമായി ഇലകള്‍
ഇല ഞരമ്പുകളുടെ ലിപി വായിക്കാന്‍
പ്രണയത്തിന്‍റെ വ്യാകരണം
ഭൂമിയേക്കാള്‍ പ്രണയാതുരനായി യാത്രക്കാരന്‍
സ്നേഹത്തിന്‍റെ വൃക്ഷ ഛായയില്‍ പ്രണയിനിയുടെ ഉടല്‍
മഞ്ഞച്ച മുരിങ്ങയിലയില്‍ പ്രണയത്തിന്‍റെ വെളിപാട്.
3
പൂക്കാലങ്ങളുടെ വാത്സല്യത്താല്‍
പ്രണയത്തിന്‍റെ ഇതളുകള്‍ കൊഴിഞ്ഞു പോകില്ലെന്നും
വിരഹ വിശുദ്ധിയാര്‍ന്ന മൗനത്തിന്‍റെ സാന്ദ്രതയില്‍
തുളസിക്കതിരായി പുനര്‍ജനിക്കുമെന്നും
തൃശ്ശൂരിലേക്കുള്ള വഴി യാത്രക്കാരന്‍ തിട്ടപ്പെടുത്തിക്കൊണ്ടിരുന്നു.
( നഗരത്തില്‍ എത്തിക്കഴിഞ്ഞാല്‍ ഏത് യാത്രക്കാരനും
വീണ്ടു വിചാരമുണ്ടാകുന്നു . എല്ലാവരും
മടങ്ങി പോകുന്നവരാണെങ്കിലും ഞാനും നീയും ഒറ്റയ്ക്കല്ല )
ദൈവത്തിന്‍റെ വിരല്‍ പൊക്കവും
കുട്ടിയുടുപ്പ് അണിയുന്ന ആത്മാവും
നിനക്കു സ്വന്തം .
പ്രണയത്തിലേക്ക് ഏത്തമിടുമ്പോള്‍
എന്തൊരു ആനന്ദമാണ് എനിക്ക് .
(മാധ്യമം
സഹയാത്രക്കാരാ
മഴയിലേക്ക് നെഞ്ച് തുറന്നുവെയ്ക്കുക
സ്നേഹത്തിന്‍റെ സമ്മതം കൊണ്ടു
ഇത്തിരി നേരം നനഞ്ഞിരിക്കാം .
മഴയുടെ ആത്മാവിലേക്ക്
ഒരു എത്തി നോട്ടം
ഭൂമിയുടെ വിശുദ്ധിയിലേക്കു
മഴ നൂലില്‍ ഒരു ഊഞ്ഞാല്‍ ആട്ടം .
ഒരു തുള്ളി ഇരു തുള്ളി
നിന്‍റെ കണ്ണേറുപോലെ
മഴയുടെ കുസൃതി .
2
ആകാശ വൃക്ഷങ്ങളുടെ വിരഹദൂതുമായി ഇലകള്‍
ഇല ഞരമ്പുകളുടെ ലിപി വായിക്കാന്‍
പ്രണയത്തിന്‍റെ വ്യാകരണം
ഭൂമിയേക്കാള്‍ പ്രണയാതുരനായി യാത്രക്കാരന്‍
സ്നേഹത്തിന്‍റെ വൃക്ഷ ഛായയില്‍ പ്രണയിനിയുടെ ഉടല്‍
മഞ്ഞച്ച മുരിങ്ങയിലയില്‍ പ്രണയത്തിന്‍റെ വെളിപാട്.
3
പൂക്കാലങ്ങളുടെ വാത്സല്യത്താല്‍
പ്രണയത്തിന്‍റെ ഇതളുകള്‍ കൊഴിഞ്ഞു പോകില്ലെന്നും
വിരഹ വിശുദ്ധിയാര്‍ന്ന മൗനത്തിന്‍റെ സാന്ദ്രതയില്‍
തുളസിക്കതിരായി പുനര്‍ജനിക്കുമെന്നും
തൃശ്ശൂരിലേക്കുള്ള വഴി യാത്രക്കാരന്‍ തിട്ടപ്പെടുത്തിക്കൊണ്ടിരുന്നു.
( നഗരത്തില്‍ എത്തിക്കഴിഞ്ഞാല്‍ ഏത് യാത്രക്കാരനും
വീണ്ടു വിചാരമുണ്ടാകുന്നു . എല്ലാവരും
മടങ്ങി പോകുന്നവരാണെങ്കിലും ഞാനും നീയും ഒറ്റയ്ക്കല്ല )
ദൈവത്തിന്‍റെ വിരല്‍ പൊക്കവും
കുട്ടിയുടുപ്പ് അണിയുന്ന ആത്മാവും
നിനക്കു സ്വന്തം .
പ്രണയത്തിലേക്ക് ഏത്തമിടുമ്പോള്‍
എന്തൊരു ആനന്ദമാണ് എനിക്ക് .
(മാധ്യമം
ചൊവ്വാഴ്ച, സെപ്റ്റംബർ 15
കൂട്ടുകാരിയോട്
കണക്കു ക്ലാസ്സില്‍ രണ്ടറ്റത്തിരുന്നു
നാം കാഴ്ച്ചയും കൌതുകവുമായി
നീ പേരെഴുതിയ താളില്‍ ഉമ്മവെക്കാന്‍
ഞാന്‍ കടം വാങ്ങി നിന്‍റെ പുസ്തകം
മലയാളം ക്ലാസ്സില്‍
വ്രതശുദ്ധ ദുശ്ശാസനന്‍
കവിത അഴിച്ചു അക്ഷരങ്ങളെ മാനം കെടുത്തിയപ്പോള്‍
ക്ലിപ്പ് ചെയ്ത മുടിക്കെട്ട്
പിന്നിയിട്ടവളാണ് നീ
തെറ്റാത്ത കണക്കുകളാണ്
ഞാന്‍ നിനക്കു പറഞ്ഞു തന്നത്
അറിവില്ലായ്മയുടെ അഹന്തയാല്‍ ഉത്തരം മുട്ടുമ്പോള്‍
നീയാണെന്നെ ശാസിച്ചത്
അക്കങ്ങള്‍ പ്രണയത്തിന്‍റെ -
ദേവകാരുണ്യ ലിപികളാണെന്നും
അക്കങ്ങള്‍ തെറ്റരുതെയെന്നും
നീയെന്നെ ഓര്‍മപ്പെടുത്തിക്കൊണ്ടെയിരുന്നു
ഒരു നാള്‍ ഉച്ചയിലെ നേരമ്പോക്കില്‍
നീ എന്നോട് ചോദിച്ചു
ഏറ്റവും ഇഷ്ടപെട്ട അക്കമേതാണ് ?
മൂന്ന് മൂലകളുള്ള നാല് ഒരു വീടാണ്
ഭൂകമ്പങ്ങളുടെ കാലത്ത്
മൂലകളില്‍ ഉണര്‍ന്നിരിക്കുക സുരക്ഷിതമാണ്
നമുക്കിടയിലെ അകലം കടലല്ല ;
നിന്‍റെ സീമന്ത രേഖ പോലുള്ള
ക്ലാസ്സ് മുറിയിലെ വഴി വിടവാണ്.
ഞാന്‍ വായിച്ചു തീര്‍ന്ന പുസ്തകം പോലെ
നീ മുഖം മടക്കി സൂക്ഷിച്ചപ്പോള്‍
വസന്തത്തിലെ വേദന
ചിറകു അടരുന്ന പൂമ്പാറ്റയുടെതാണെന്ന്
ആരാണ് എന്നോട് ശാസ്ത്രം പറഞ്ഞതു ?
ഏണി കേറുമ്പോള്‍ നീ പറഞ്ഞു
ക്ലാസ്സ് മുറി ശലഭങ്ങളുടെ ശവ കുടീരം ആണെന്ന്
എനിക്ക് തോന്നുന്നു
സ്വാതന്ത്ര്യ ചിറകുള്ള കുരുവികളുടെ താവളം ആണെന്ന്
കൂട്ടുകാരി എനിക്കിഷ്ടം പക്ഷിചില്ലകളല്ല
നെഞ്ചിന്‍ കൂടാണ്
നാം കാഴ്ച്ചയും കൌതുകവുമായി
നീ പേരെഴുതിയ താളില്‍ ഉമ്മവെക്കാന്‍
ഞാന്‍ കടം വാങ്ങി നിന്‍റെ പുസ്തകം
മലയാളം ക്ലാസ്സില്‍
വ്രതശുദ്ധ ദുശ്ശാസനന്‍
കവിത അഴിച്ചു അക്ഷരങ്ങളെ മാനം കെടുത്തിയപ്പോള്‍
ക്ലിപ്പ് ചെയ്ത മുടിക്കെട്ട്
പിന്നിയിട്ടവളാണ് നീ
തെറ്റാത്ത കണക്കുകളാണ്
ഞാന്‍ നിനക്കു പറഞ്ഞു തന്നത്
അറിവില്ലായ്മയുടെ അഹന്തയാല്‍ ഉത്തരം മുട്ടുമ്പോള്‍
നീയാണെന്നെ ശാസിച്ചത്
അക്കങ്ങള്‍ പ്രണയത്തിന്‍റെ -
ദേവകാരുണ്യ ലിപികളാണെന്നും
അക്കങ്ങള്‍ തെറ്റരുതെയെന്നും
നീയെന്നെ ഓര്‍മപ്പെടുത്തിക്കൊണ്ടെയിരുന്നു
ഒരു നാള്‍ ഉച്ചയിലെ നേരമ്പോക്കില്‍
നീ എന്നോട് ചോദിച്ചു
ഏറ്റവും ഇഷ്ടപെട്ട അക്കമേതാണ് ?
മൂന്ന് മൂലകളുള്ള നാല് ഒരു വീടാണ്
ഭൂകമ്പങ്ങളുടെ കാലത്ത്
മൂലകളില്‍ ഉണര്‍ന്നിരിക്കുക സുരക്ഷിതമാണ്
നമുക്കിടയിലെ അകലം കടലല്ല ;
നിന്‍റെ സീമന്ത രേഖ പോലുള്ള
ക്ലാസ്സ് മുറിയിലെ വഴി വിടവാണ്.
ഞാന്‍ വായിച്ചു തീര്‍ന്ന പുസ്തകം പോലെ
നീ മുഖം മടക്കി സൂക്ഷിച്ചപ്പോള്‍
വസന്തത്തിലെ വേദന
ചിറകു അടരുന്ന പൂമ്പാറ്റയുടെതാണെന്ന്
ആരാണ് എന്നോട് ശാസ്ത്രം പറഞ്ഞതു ?
ഏണി കേറുമ്പോള്‍ നീ പറഞ്ഞു
ക്ലാസ്സ് മുറി ശലഭങ്ങളുടെ ശവ കുടീരം ആണെന്ന്
എനിക്ക് തോന്നുന്നു
സ്വാതന്ത്ര്യ ചിറകുള്ള കുരുവികളുടെ താവളം ആണെന്ന്
കൂട്ടുകാരി എനിക്കിഷ്ടം പക്ഷിചില്ലകളല്ല
നെഞ്ചിന്‍ കൂടാണ്
ബുധനാഴ്‌ച, സെപ്റ്റംബർ 9
പ്രണയം
കാട്ടിലൂടെ നടക്കുമ്പോള്‍
വീട് കണ്ടപോലെ തോന്നി
ആദ്യം കണ്ടപ്പോള്‍
ആദ്യം കേട്ടപ്പോള്‍
വര്‍ണ്ണ ചിറകുപോലെ
വാക്കുകള്‍.
ഇന്നലത്തെ നിന്‍റെ നുണ
നെല്ലിക്കപോലെ
മധുരിച്ചു
ഇടം കൈവണ്ണയിലെ മുറിവ്
എന്‍റെ ഹൃദയത്തില്‍
വാള്‍ കടത്തി.
ഒരു ദിവസം
സ്നേഹം കൊണ്ടു പൊറുതി മുട്ടി
ആറു വട്ടം നിന്നെ വിളിച്ചു
സ്വന്തമെന്നാണ് ധരിച്ചത്;
പാല്‍പ്പല്ല് പോലെ
പറിച്ചു കളയാന്‍ വയ്യ!!
വീട് കണ്ടപോലെ തോന്നി
ആദ്യം കണ്ടപ്പോള്‍
ആദ്യം കേട്ടപ്പോള്‍
വര്‍ണ്ണ ചിറകുപോലെ
വാക്കുകള്‍.
ഇന്നലത്തെ നിന്‍റെ നുണ
നെല്ലിക്കപോലെ
മധുരിച്ചു
ഇടം കൈവണ്ണയിലെ മുറിവ്
എന്‍റെ ഹൃദയത്തില്‍
വാള്‍ കടത്തി.
ഒരു ദിവസം
സ്നേഹം കൊണ്ടു പൊറുതി മുട്ടി
ആറു വട്ടം നിന്നെ വിളിച്ചു
സ്വന്തമെന്നാണ് ധരിച്ചത്;
പാല്‍പ്പല്ല് പോലെ
പറിച്ചു കളയാന്‍ വയ്യ!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
